Program

ശാസ്ത്രത്തെ തൊട്ടറിയാം


കരിമ്പുഴ :എസ്. ഇ. ആർ. ടി യുടെ നേതൃത്വത്തിൽ നടക്കുന്ന ശാസ്ത്രത്തെ തൊട്ടറിയാം എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ശാസ്ത്രയാത്രക്കുള്ള സ്വീകരണവും പ്രദർശന ഉദ്ഘാടനവും കരിമ്പുഴ ഹെലൻ കെല്ലർ അന്ധവിദ്യാലയത്തിൽ വച്ച് നടന്നു. കെ. എഫ്. ബി ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം ആധ്യക്ഷത വഹിച്ച ചടങ്ങിൽ കരിമ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ഉമ്മർ കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു. ടോമി. ഇ. വി. പദ്ധതി വിശദീകരണം നടത്തി. സമീറ സലിം വാർഡ് മെമ്പർ, കെ. എം. ഹനീഫ, കെ. എസ്. അനിത, ലത. പി. എസ്, ഡോ. സി. വസന്തകുമാരൻ, പ്രിയേഷ്, വി. എൻ. ചന്ദ്രമോഹൻ, മുരളീധരൻ, ലളിത. എo. എസ്, മഹേഷ്‌. പി എന്നിവർ സംസാരിച്ചു.